Current Date

Search
Close this search box.
Search
Close this search box.

വഖഫ് നിയമനം: സമുദായത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം; സര്‍ക്കാരിനോട് സമസ്ത

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി.

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത മത സംഘടനകളുടെ യോഗത്തിലുയര്‍ന്ന പൊതു വികാരം പരിഗണിച്ച് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോയി സമുദായത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാറിനോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം നാമധാരികളെ ഉപയോഗപ്പെടുത്തി യുക്തിവാദവും മതനിരാസവും മഹല്ലുകളിലും സമുദായ പ്ലാറ്റ്ഫോമുകളിലും ഒളിച്ച് കടത്താനുള്ള നവനാസ്തികവാദികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍, യു.എം.അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കാസറഗോഡ്, കെ.ടി.ഹംസ മുസ്ലിയാര്‍ വയനാട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പാലക്കാട്, എസ്.കെ.ഹംസ ഹാജി കണ്ണൂര്‍ (ഉപദേശക സമിതി) പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (പ്രസി.), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കോയ്യോട് ഉമര്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, എം.സി.മായിന്‍ ഹാജി കോഴിക്കോട് (വൈ.പ്രസിഡന്റുമാര്‍), യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (ജന. സെക്ര), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (വര്‍.സെക്ര), ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, ബദറുദ്ദീന്‍ അഞ്ചല്‍ കൊല്ലം (സെക്രട്ടറിമാര്‍), സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (ട്രഷറര്‍) എന്നിവരാണ് എസ്.എം.എഫ് ഭാരവാഹികള്‍.

വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍ അക്കാദമിക് വിങ് റിപ്പോര്‍ട്ടും നാസര്‍ ഫൈസി കൂടത്തായി സ്വദേശി ദര്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രീ മാരിറ്റല്‍ കോഴ്സ് ബ്രോഷര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles