Current Date

Search
Close this search box.
Search
Close this search box.

തീരുമാനം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല, ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്: സമസ്ത

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എസ്.സിക്കുവിട്ട നടപടി പുനപ്പരിശോധിക്കണമെന്നായിരുന്നു സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയോട് ഇന്നു നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തീരുമാനം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ബാക്കി പരിപാടികള്‍ സമസ്ത നേതാക്കളുമായി ചര്‍ച്ചചെയ്ത ശേഷം അറിയിക്കുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുക്കം ഉമര്‍ ഫൈസി തുടങ്ങിയവര്‍ ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles