Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ നയം തിരുത്തി സര്‍ക്കാര്‍, വഖഫ് നിയമനം പുന:പരിശോധിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന ഏറെ വിവാദമായ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഒടുവില്‍ പുന:പരിശോധിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബുധനാഴ്ച നിയമസഭയില്‍ ഇക്കാര്യമറിയിച്ചത്.

നിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നയം മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിയമസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കും. പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ ആശങ്ക താനുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ചു. ഈ യോഗത്തിലുണ്ടായ തീരുമാനം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles