Current Date

Search
Close this search box.
Search
Close this search box.

വാടാനപ്പള്ളി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന വിജയികളെ ആദരിച്ചു

തൃശൂര്‍: വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ പുതിയങ്ങാടി സ്‌കൂള്‍ ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികളെ ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഹൈ കോര്‍ട്ടില്‍ എന്റോള്‍ ചെയ്ത പൂര്‍വ വിദ്യാര്‍ത്ഥി അനീസ് റഹമാനെയുമാണ് വാടാനപ്പള്ളി പൂര്‍വ വിദ്യാര്‍ഥി സംഘടന (ഉസ്‌റ) ആദരിച്ചത്. രക്ഷാധികാരി കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു. വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ സി.കെ. ഹനീഫ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. പുതിയങ്ങാടി മോഡല്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സൈനുദ്ദീന്‍ മാസ്റ്ററെ ഉസ്‌റ ആദരിച്ചു. ഉസ്‌റ ആക്ടിങ് പ്രസിഡന്റ് സി.കെ. ഷൗക്കത്തലി, സ്‌കൂള്‍ മാനേജര്‍ ഇ.എ. യൂസഫലി, പി.ടി.എ. പ്രസിഡന്റ് നൂറ നിസാം എന്നിവര്‍ സംസാരിച്ചു. ഹാഷിര്‍ ഖിറാഅത് നീര്‍വഹിച്ചു. സൈനുദ്ദീന്‍ മാസ്റ്റര്‍ സ്വാഗതവും ഫാസില്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles