Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം നടന്നത് യു.പിയിലെന്ന് കേന്ദ്രം ലോക്‌സഭയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം നടന്നത് ഉത്തര്‍പ്രദേശിലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പറഞ്ഞു. 2020-21ല്‍ ഉത്തര്‍പ്രദേശില്‍ 451 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021-22ല്‍ അത് 501 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം കസ്റ്റഡി മരണങ്ങളുടെ എണ്ണം 2020-’21-ല്‍ 1,940 ആയിരുന്നത് 2021-’22-ല്‍ 2,544 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുസ്ലീം ലീഗ് എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ചൊവ്വാഴ്ച സഭില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമ ബംഗാളിലാണ്. 2020-21ല്‍ 185 മരണങ്ങളും 2021-22ല്‍ 257 മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിഹാറില്‍ 396, മധ്യപ്രദേശില്‍ 364, മഹാരാഷ്ട്രയില്‍ 340 എന്നിങ്ങനെയാണ് പോലീസ് കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, പോലീസും പൊതുനിയമവും ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുന്ന വിഷയങ്ങളാണെന്നാണ് റായ് മറുപടി നല്‍കിയത്.

ഓരോ സംസ്ഥാനത്തെയും കസ്റ്റഡി മരണങ്ങള്‍ സൂചിപ്പിക്കുന്ന പട്ടികയാണ് താഴെ.

Related Articles