Current Date

Search
Close this search box.
Search
Close this search box.

യു.എസ്: താന്‍ ഉന്നത വംശജനാണെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി

വാഷിങ്ടണ്‍: താനൊരു ഉന്നത വംശത്തില്‍പെട്ടയാളാണെന്ന് സ്‌കൂളിലെ തന്റെ വിദ്യാര്‍ത്ഥികളോട് മേനി പറഞ്ഞ അധ്യാപകനെ പുറത്താക്കി യു.എസിലെ സ്‌കൂള്‍ അധികൃതര്‍. ആഫ്രിക്കന്‍ വംശജരായ രണ്ട് വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ ഇത്തരത്തില്‍ സംസാരിച്ചത്. എന്‍.ബി.സി ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ടെക്‌സാസിലെ ബോല്‍സ് മിഡില്‍ സ്‌കൂളിലെ തന്റെ വിദ്യാര്‍ത്ഥികളോട് ക്ലാസ് റൂമില്‍ വെച്ച് സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

‘എന്റെ ഹൃദയത്തിന്റെ ആഴത്തില്‍, ഞാന്‍ വംശീയ കേന്ദ്രീകൃതനാണ്, അതിനര്‍ത്ഥം എന്റെ വംശം മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. എല്ലാവരും അങ്ങനെ ചിന്തിക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ അതില്‍ സത്യസന്ധരല്ല’. അദ്ദേഹം പറയുന്നു. ശേഷം ഒരു വിദ്യാര്‍ത്ഥി അധ്യാപകനോട് താങ്കള്‍ വംശീയവാദിയാണോ എന്ന് ചോദിക്കുന്നുണ്ട്. ഈ നിലക്ക് നോക്കുകയാണെങ്കില്‍ എല്ലാവരും വംശീയവാദികളാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ട്വിറ്ററില്‍ ഫിലിപ് ലെവിസ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം 5.2 മില്യണ്‍ ആളുകളാണ് കണ്ടത്.

 

Related Articles