Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരില്ലെന്ന് ആവര്‍ത്തിച്ച് യു.എസ്

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍

വാഷിങ്ടണ്‍: ഇറാനും ഇസ്രായേലും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നതോടെ പശ്ചിമേഷ്യ പുതിയ സംഘര്‍ഷാവസ്ഥയുടെ ഭീതിയിലാണ്. ഇസ്രായേലിലേക്ക് നൂറുകണക്കിന് ഡ്രോണുകളയച്ചതിന് പിന്നാലെ തിരിച്ചടി ശക്തമാക്കുമെന്ന് അറിയിച്ച് ഇസ്രായേലും വന്നതോടെ വിഷയത്തില്‍ ഇടപെട്ട് അമേരിക്കയും രംഗത്തെത്തി. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പങ്കുചേരില്ലെന്ന് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് അമേരിക്ക.

 

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍

 

  • ഇസ്രയേലിനെതിരായ ആക്രമണത്തിന് മുമ്പും ശേഷവും ഇറാനുമായുള്ള നയതന്ത്ര ബന്ധം തുടരുന്നു എന്ന് യു.എസ്
  • ഇറാന്റെ ആക്രമണം തടയാന്‍ ഫ്രാന്‍സ് സഹായിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി
  • ഇസ്രയേലില്‍ നിന്നുള്ള ഒരു പ്രതികാര ആക്രമണത്തെയും താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ബൈഡന്‍
  • ഇനി ആക്രമണമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഇറാനെന്നും അമേരിക്ക
  • ഇറാനെതിരെ പ്രതികരണമായി എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് തീരുമാനമാകാതെ ഇസ്രായേലിന്റെ യുദ്ധ കാബിനറ്റ് യോഗം പിരിഞ്ഞതായി റിപ്പോര്‍ട്ട്
  • ഇസ്രയേലിനെതിരെ ഇറാന്‍ നടത്തുന്ന തിരിച്ചടികളെക്കുറിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു.
  • പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധം ലോകത്തിന് താങ്ങാന്‍ കഴിയില്ലെന്നും സംഘര്‍ഷം കുറയ്ക്കാന്‍ ആഹ്വാനം ചെയ്തും യു.എന്‍ പൊതുസഭയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
    ഇറാനെതിരായ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ യു.എസ് പങ്കാളികളാകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു.
  • ‘പരമാവധി സംയമനം’ വേണമെന്ന് ഗുട്ടറസും ഇസ്രായേലി കോണ്‍സുലേറ്റ് ആക്രമണത്തെ ”അങ്ങേയറ്റം ക്രൂരമായ സംഭവം” എന്ന് ചൈനയും പ്രതികരിച്ചു.
  • മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്ന് വീണ്ടും ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തി.
  • ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഖാന്‍ യൂനിസില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ സൈന്യം ക്യാമ്പിന് നേരെ ആറ് ആക്രമണങ്ങള്‍ നടത്തിയതായും കുറഞ്ഞത് 19 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.
  • നുസൈറാത്ത് ക്യാമ്പിലെ പള്ളിയും ഇസ്രായേല്‍ ഇന്ന് തകര്‍ത്തു
  • തിങ്കളാഴ്ച വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിപ്പോകുന്ന ഫലസ്തീന്‍ കുടുംബത്തിന് നേരെ ഇസ്രായേലിന്റെ വെടിവെപ്പ് പെണ്‍കുട്ടിയുടെ മുഖത്ത് വെടിയേറ്റു.
  • ആക്രമത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു.

Related Articles