Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക ഹൈക്കോടതി വിധി മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നത്: യു.എസ് പാനല്‍

വാഷിങ്ടണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍. തങ്ങളുടെ വിശ്വാസത്തിന് അനുസൃതമായി വിദ്യാഭ്യാസം തേടുന്ന സ്ത്രീകളോടും പെണ്‍കുട്ടികളോടും കടുത്ത അനീതിയും അപമാനവുമാണ് ഈ വിധിയെന്ന് പാനല്‍ കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു.

United States Commission on International Religious Freedom (USCIRF) ട്വിറ്ററിലാണ് കോടതിവിധിയെ വിമര്‍ശിച്ചത്. മതസ്വാതന്ത്ര്യത്തിനുള്ള സാര്‍വത്രിക അവകാശത്തെ നിരീക്ഷിക്കുകയും നയ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യാന്‍ വേണ്ടി 1998ലെ അന്താരാഷ്ട്ര റിലീജിയസ് ഫ്രീഡം ആക്ട് പ്രകാരം രൂപീകരിച്ച യു.എസ് ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ആണ്. അന്താരാഷ്ട്രതലത്തില്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന വിഷയങ്ങളില്‍ കമ്മിഷന്‍ ഇടപെടാറുണ്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനത്തെയും കര്‍ണാടകയിലെ ഹിജാബ് വിലക്കിനെയും നേരത്തെയും കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

 

Related Articles