Current Date

Search
Close this search box.
Search
Close this search box.

ജുമുഅയില്‍ പങ്കെടുക്കാന്‍ ജോലിസമയം മാറ്റാന്‍ ആവശ്യപ്പെട്ടയാളെ പുറത്താക്കി യു.എസ് കമ്പനി

വാഷിങ്ടണ്‍: വെള്ളിയാഴ്ച (ജുമുഅ) പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ തന്റെ ഷിഫ്റ്റ് മാറാന്‍ അനുവാദം ചോദിച്ചയാളെ ജോലിയില്‍ നിന്നും പുറത്താക്കി യു.എസ് എയര്‍ലൈന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മുസ്ലിം ജീവനക്കാരന്‍. കമ്പനി ഇക്കാര്യത്തില്‍ തന്നോട് വിവേചനം കാണിക്കുകയാണെന്നും ദാവൂദ് മാവിന്‍സ് എന്ന ജീവനക്കാരന്‍ പരാതിപ്പെടുന്നു.

2022 നവംബര്‍ 28 മുതല്‍ മബാള്‍ട്ടിമോര്‍-വാഷിംഗ്ടണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത്, മാവിന്‍സ് ട്രെയിനി ആയിരുന്നു, കൂടാതെ ആറ് മാസത്തെ പ്രൊബേഷണറി പിരീഡ് പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ടായിരുന്നു. ട്രെയിനി എന്ന നിലയില്‍, ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയായിരുന്നു ജോലി. മൂന്ന് ദിവസത്തെ വ്യക്തിഗത അവധിയും നല്‍കിയിരുന്നു.

എന്നാല്‍, ഒരു മാസത്തിനുശേഷം, ഡിസംബര്‍ 28-ന് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി വെള്ളിയാഴ്ചകളിലെ പ്രഭാത ഷിഫ്റ്റുകളും ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റുകളും മാറ്റാന്‍ തന്റെ മാനേജരോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ കമ്പനി അക്കാര്യം നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കമ്പനി എച്ച്.ആറിനെ ബന്ധപ്പെട്ട് പരാതി നല്‍കി. ജോലി തുടര്‍ന്ന് പോരുന്നതിനിടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബര്‍ 28-ന് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും പരാതിയില്‍ പറയുന്നു.

Related Articles