Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് വിടാന്‍ സൈന്യത്തിന് പദ്ധതിയില്ല: യു.എസ് പ്രതിരോധ മേധാവി

വാഷിങ്ടണ്‍: ഇറാഖില്‍ നിന്നും പിന്മാറാന്‍ തങ്ങളുടെ സൈന്യത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പറഞ്ഞു. ഇറാഖില്‍ നിന്നും യു.എസ് സേന പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച പെന്റഗണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘എന്തു തന്നെയായാലും നിലവില്‍ ഇറാഖ് വിടാന്‍ തീരുമാനമൊന്നുമില്ല’ എന്നാണ് എസ്പര്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറഞ്ഞത്.

ഇറാന്‍ സേന മേധാവി ഖാസിം സുലൈമാനിയെ ബാഗ്ദാദില്‍ വെച്ച് യു.എസ് കൊലപ്പെടുത്തിയതിന് പിന്നാലെ യു.എസ് സൈന്യം രാജ്യ വിടണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു.

Related Articles