Current Date

Search
Close this search box.
Search
Close this search box.

റഷ്യ, ഇസ്രായേല്‍ അധിനിവേശം: യു.എസിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍: റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തിലും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിലും ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ ശിക്ഷിക്കുന്നതിന് കടുത്ത ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന യു.എസ് നിയമനിര്‍മ്മാതാക്കള്‍ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ നിരുപാധികം പിന്തുണക്കുകയാണെന്നും ഇത് കാപട്യമാണെന്നും അവകാശ വക്താക്കള്‍ ആരോപിച്ചു.

ഉക്രെയ്നിലെ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങളുടെ ശരിക്കും ഭയാനകമായ ഒരു കാഴ്ചയാണ് ഈ നിമിഷം ഞങ്ങള്‍ കാണുന്നത്. റഷ്യക്കെതിരെ ഏകീകൃതവും കരുത്തുറ്റതും പൂര്‍ണ്ണമായും കാപട്യമുള്ളതുമായ ഒരു അന്താരാഷ്ട്ര പ്രതികരണമാണ് ഞങ്ങള്‍ കാണുന്നത്-വാഷിംഗ്ടണ്‍, ഡി.സിയിലെ അറബ് സെന്ററിലെ നോണ്‍ റെസിഡന്റ് സീനിയര്‍ ഫെലോ ആയ യൂസഫ് മുനവ്വര്‍ പറഞ്ഞു.

കിരാതമായ ആക്രമത്തിന്റെ ഉത്തരവാദിത്വം റഷ്യക്കാണ്. ആക്രമണത്തെ ചെറുക്കുന്ന യുക്രൈനികളോടും ഫലസ്തീനികളോടുമുള്ള യു.എസ് നിയനിര്‍മാതാക്കളുടെ വ്യത്യസ്തമായ പ്രതികരണങ്ങള്‍ വിവേചനമായിട്ടാണ് കാണാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles