Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന് ബൈഡനോട് യു.എസ് സാമാജികര്‍

വാഷിങ്ടണ്‍: കുപ്രസിദ്ധമായ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 75ഓളം വരുന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടായ്മയാണ് ബൈഡനോട് കത്തിലൂടെ ഇക്കാരമാവശ്യപ്പെട്ടിരിക്കുന്നത്. ബൈഡന്‍ ഭരണകൂടം നല്‍കിയ വാഗ്ദാനം പാലിക്കുകയും ഗ്വാണ്ടനാമോ ബേയിലെ ജയില്‍ ക്യാമ്പ് അടയ്ക്കുകയും ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അംഗമായ ഡേവിഡ് പ്രൈസ്, ആദം സ്‌കിഫ്, ഇല്‍ഹാന്‍ ഉമര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പ്രസ്താവനയിലൂടെ ബുധനാഴ്ചയാണ് കത്തയച്ചത്. കുപ്രസിദ്ധമായ തടങ്കല്‍ കേന്ദ്രം അടച്ചുപൂട്ടുന്നതിന് വൈറ്റ് ഹൗസില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ ശ്രമമാണിത്.

‘ജയില്‍ അടയ്ക്കുന്നതിന് സമയമെടുക്കുമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, പക്ഷേ നിങ്ങളുടെ നേതൃത്വത്തില്‍ അതിനുള്ള സമയം വന്നിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജയിലിന്റെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് നമ്മുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കളങ്കമാണ്, മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും വേണ്ടി വാദിക്കാനുള്ള നമ്മുടെ കഴിവിനെ അത് ദുര്‍ബലപ്പെടുത്തുന്നു. ഗ്വാണ്ടനാമോയിലെ ജയില്‍ നമ്മുടെ രാജ്യത്തിന്റെ ധാര്‍മ്മിക കറയായി നിലനില്‍ക്കുന്നു. ക്രൂരതയുടെ പീഡനത്തിന്റെയും സ്മാരകമാണ് അത് അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Related Articles