Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ: തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ണ്ണയാവകാശം ഡോക്ടര്‍മാര്‍ക്ക്

വാഷിങ്ടണ്‍: യു.എസിലെ കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോയിലെ തടവുകാരെ മോചിപ്പിക്കാനുള്ള നിര്‍ണ്ണയാവകാശം യു.എസിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കി യു.എസ് ജഡ്ജി ഉത്തരവ് നല്‍കി. ഗ്വാണ്ടനാമോ തടവുകാരെ വിട്ടയക്കണോ അതോ തടവില്‍ വെക്കണോ എന്ന കാര്യത്തില്‍ അമേരിക്കന്‍,വിദേശ പാനല്‍ ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി റോസ് മേരി എം കോളിര്‍ പുറപ്പെടുവിച്ചത്.

മുഹമ്മദ് അല്‍ ഖഹ്താനി എന്ന തടവുകാരനെ മെഡിക്കല്‍ പാനല്‍ പരിശോധിച്ചതിന് ശേഷം സൗദി അറേബ്യക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ജനീവ ആര്‍മി നിയന്ത്രണ നിയമമായ 190-8 പ്രകാരം രോഗികളും പരുക്കേറ്റവരുമായ തടവുകാരെ സ്വദേശത്തേക്ക് അയക്കണമെന്ന ധാരണയുണ്ട്. ഇത് പ്രകാരമാണ് തടവുപുള്ളികളെ പരിശോധിച്ച് അസുഖബാധിതരെ സ്വദേശത്തേക്ക് അയക്കാന്‍ ഉത്തരവിട്ടത്. ശത്രു പോരാളികള്‍ എന്ന് പരിഗണിച്ച് ഗ്വാണ്ടനാമോ തടവുകാര്‍ക്ക് ഒരിക്കലും സൈനിക നിയമങ്ങള്‍ അനുസരിച്ചുള്ള സംരക്ഷണം അനുവദിച്ചിരുന്നില്ല.

Related Articles