Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള ഇല്‍ഹാന്‍ ഉമറിന്റെ ബില്ലിന് അംഗീകാരം

വാഷിങ്ടണ്‍: ഇസ്‌ലാമോഫോബിയക്കെതിരെ പോരാടുന്ന ബില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൊവ്വാഴ്ച പാസാക്കി. ഈയിടെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ യു.എസ് കോണ്‍ഗ്രസ് പ്രതിനിധി ലോറന്‍ ബോബെര്‍ട്ട് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഉമറിനെതിരെ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണിത്. യു.എസ് പ്രതിനിധസഭ 219-212 വോട്ടുകള്‍ക്ക് ചൊവ്വാഴ്ച ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു.

മുസ്‌ലിം വിരുദ്ധ മുന്‍വിധിക്കെതിരെ പോരാടുന്നതിനും നിരീക്ഷിക്കുന്നതിനും ‘കോംബാറ്റിങ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ ആക്ട്’ എന്നറിയപ്പെടുന്ന ബില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് രൂപീകരിക്കപ്പെടുന്നത്. കൂടാതെ, വുകപ്പിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ സ്റ്റേ്റ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാമോഫോബിക് ആക്രമവും ശിക്ഷാനടപടിയും ഉള്‍പ്പെടുന്നതാണ്.

മുസ്‌ലിം വിരുദ്ധ ആശയാന്ധതയുടെ പരസ്പരബന്ധിതമായ ആഗോള പ്രശ്‌നം നന്നായി മനസ്സിലാക്കാന്‍ നയം രൂപീകരിക്കുന്നവരെ സഹായിക്കുകയെന്നതാണ് ഓഫീസിന്റെ ഉദ്ദേശം. ലോകവ്യാപകമായി ഇസ്‌ലാമോഫോബിയ ചെറുക്കുന്നതില്‍ യു.എസിന്റെ നേതൃത്വം സ്ഥാപിക്കുന്ന സമഗ്ര തന്ത്രം ഇതിലൂടെ ആവിഷ്‌കരിക്കപ്പെടുകയുമാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles