Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സൈനിക ചെക്‌പോസ്റ്റുകള്‍ക്ക് നേരെ യു.എസ് ആക്രമണം

ദമസ്‌കസ്: സിറിയയിലെ സൈനിക ചെക്‌പോസ്റ്റുകള്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണം. രണ്ട് യു.എസ് ഹെലികോപ്റ്ററുകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരുക്കേറ്റതായും സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് നഗരമായ ഖമിഷ്‌ലിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ ആക്രമണം നടന്നത്. മേഖലയില്‍ സൈനിക ചെക്‌പോസ്റ്റ് വഴി കടന്നുപോകുന്നതിനിടെ യു.എസിന്റെ പട്രോളിങ് വാഹനം തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിറിയയുടെ സൈനിക നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് യു.എസ് സൈന്യം പ്രവേശിക്കുന്നതാണ് തടഞ്ഞതെന്ന് സിറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യു.എസ് പട്രോള്‍ സംഘം നിരവധി തവണ വെടിവെച്ചതായും അര മണിക്കൂര്‍ ഇത് നീണ്ടുനിന്നെന്നും ഇതിനു ശേഷം രണ്ട് യു.എസ് യുദ്ധ വിമാനങ്ങള്‍ ചെക് പോയിന്റിനു നേരെ ആക്രമണം നടത്തുകയുമാണ് ചെയ്തതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Related Articles