Current Date

Search
Close this search box.
Search
Close this search box.

യു.എന്നില്‍ പങ്കെടുക്കാന്‍ സാരിഫിന് യു.എസ് വിസ അനുവദിച്ചില്ല

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിന് ഇറാന്‍ വിസ അനുവദിച്ചില്ല. വ്യാഴാഴ്ച നടക്കുന്ന യോഗത്തിനല്‍ പങ്കെടുക്കുന്നതിന് അവസാന നിമിഷം യു.എസ് വിസ നിഷേധിക്കുകയായിരുന്നു. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇത്തരം നടപടി എടുക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചത്. സാരിഫ് സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഖാസിം സുലൈമാനിയുടെ കൊലയോടെ ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുത രൂക്ഷമാവുകയും യു.എസ് നടപടി ശക്തമാക്കുകയുമായിരുന്നു.

2019 ഓഗസ്റ്റ് മുതല്‍ യു.സെ് സാരിഫിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യു.എസില്‍ സാരിഫിനുള്ള എല്ലാ സ്വത്തുവകകകളും പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ തനിക്ക് യു.എസില്‍ ഒരു സമ്പാദ്യവും ഇല്ലെന്ന് അന്ന് സാരിഫ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷ,തീവ്രവാദം,വിദേശ നയം എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിസ നിഷേധിക്കുന്നതെന്നാണ് യു.എസ് അറിയിച്ചത്. 1947ലെ യു.എന്‍ ഉന്നതതല കരാര്‍ പ്രകാരം യു.എന്‍ വിദേശകാര്യ വക്താക്കള്‍ക്ക് അനുമതി നല്‍കുന്നത് യു.എസ് ആണ്.

Related Articles