Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ പരാജയം സമാധാനത്തിനുള്ള അവസരം -ഇറാന്‍ പ്രസിഡന്റ്

തെഹ്‌റാന്‍: അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ യു.എസിന്റെ പരാജയം ജീവതവും, സുരക്ഷയും, ശാശ്വത സമാധാനവും പുനഃസ്ഥാപിക്കുന്നതിനുള്ള അവസരമായി കാണണമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി. സഹോദര-അയല്‍രാജ്യമെന്ന നിലയില്‍ അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ദേശീയ ഐക്യം സാക്ഷാത്കരിക്കുന്നതിന് ഇറാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് അധികാരത്തില്‍ നിന്ന് ഒഴിയുന്ന വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായി ഫോണ്‍ സംഭാഷണത്തിലൂടെ തിങ്കളാഴ്ച അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ അക്രമിക്കപ്പെട്ട ജനതയുടെ അധികാരത്തിനുള്ള ഇച്ഛാശക്തി പൂര്‍ണമായും സുരക്ഷയും സ്ഥിരതയും സൃഷ്ടിച്ചുവെന്നാണ് ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്ക് വിശ്വസിക്കുന്നത്. അഫ്ഗാനിലെ സംഭവിവികാസങ്ങള്‍ ഇറാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അയല്‍പക്ക ബന്ധത്തിന് ഇറാന്‍ പ്രതിജ്ഞാബദ്ധവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം ഞായറാഴ്ച കോര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ സ്വാഗതം ചെയ്തപ്പോള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരണം അറിയിച്ചിരുന്നു. ഇത് അഫ്ഗാനിസ്ഥാനില്‍ ചര്‍ച്ചക്കും സമാധാന പരിവര്‍ത്തനത്തിനും സാഹചര്യമൊരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അക്രമവും യുദ്ധവും അധിനിവേശവും പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കുകയില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles