Current Date

Search
Close this search box.
Search
Close this search box.

ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ് പുനര്‍നാമകരണം ചെയ്തു

ജറൂസലം: ജറൂസലമിലെ ഫലസ്തീനികള്‍ക്കായുള്ള യു.എസ് നയതന്ത്ര ദൗത്യം പുനര്‍നാമകരണം ചെയ്തു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫലസ്തീന്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയാണിത്. പി.എ.യുവിനെ (Palestinian Affairs Unit) ഒ.പി.എ (US Office of Palestinian Affairs) എന്ന് വ്യാഴാഴ്ച പുനര്‍നാമകരണം ചെയ്തു. ഈ പ്രഖ്യാപനം വരുന്നതിന് മുമ്പ്, പി.എ.യു ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റും നഗരത്തിലെ ഫലസ്തീന്‍ രാഷ്ട്ര ലക്ഷ്യത്തിന് പ്രവര്‍ത്തിക്കുന്ന കേന്ദ്രവുമായിരുന്നു.

വിവിധ ശക്തികള്‍ക്ക് കീഴിലായിരുന്ന കിഴക്കന്‍ ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ് 175 വര്‍ഷത്തോളം ഫലസ്തീനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇസ്രായേല്‍ 2019 മാര്‍ച്ചില്‍ ജറൂസലം തങ്ങളുടെ തലസ്ഥാനമാണെന്ന അവകാശവാദം ഉന്നയിച്ചപ്പോള്‍, യു.എസ് അതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നത്.

ജറൂസലമിലെ യു.എസ് എംബസിയുടെ മേല്‍നോട്ടത്തിലാണ് ഒ.പി.എ പ്രവര്‍ത്തിക്കുന്നത്. പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബ്യൂറോ ഓഫ് നിയര്‍ ഈസ്റ്റേണിലേക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാമകരണവുമായി നല്ലതുപോലെ ചേര്‍ന്നുനില്‍ക്കുന്നതിനാണ് പേര് മാറ്റിയത്. ഞങ്ങളുടെ പൊതു നയതന്ത്ര ഇടപെടലും നയതന്ത്ര റിപ്പോര്‍ട്ടിങും ശക്തിപ്പെടുത്തുന്നതിനാണ് പുതിയ ഒ.പി.എ പ്രവര്‍ത്തന ഘടന രൂപകല്‍പന ചെയ്തിരിക്കുന്നത് -ദൗത്യത്തിന്റെ വക്താവ് പറഞ്ഞു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ് വീണ്ടും തുറക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് നിരസിച്ചതായി മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പഴയ നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്നാണ് ഫലസ്തീനികള്‍ കാണുന്നത്. അതേസമയം, ഇസ്രായേല്‍ നേതൃത്വം 1949 മുതല്‍ ജറൂസലം രാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ സര്‍ക്കാറിലെ പല ഇസ്രായേല്‍ ഉദ്യോഗസ്ഥരും യു.എസ് ദൗത്യത്തെ എതിര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles