Current Date

Search
Close this search box.
Search
Close this search box.

യു.എസ് കരിമ്പട്ടികയില്‍ ഇടംപിടിച്ച നേതാവ് ഇറാന്‍ ജുഡീഷ്യറി തലവന്‍

തെഹ്‌റാന്‍: രാജ്യത്തെ ജുഡീഷ്യറി തലവനായി തീവ്ര മുസ്‌ലിം നേതാവ് ഗുലാം ഹുസൈന്‍ മുഹ്‌സിനി ഇജ്ഈയെ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ നാമനിര്‍ദേശം ചെയ്തു. അധികാര ദുരുപയോഗത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഗുലാം ഹുസൈനെതിരെ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണിത്.

ജൂണ്‍ 18ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഓഗസ്റ്റില്‍ പ്രസിഡന്റായി ചുമതലയേറ്റ ഇബ്‌റാഹീം റഈസിക്ക് പകരക്കാനായാണ് ഉപ മേധാവിയായ ഗുലാം ഹുസൈനിയെ നിയമിക്കുന്നത്. ജുഡീഷ്യറി തലവനായിരുന്ന ഇബ്‌റാഹീം റഈസി പ്രസിഡന്റായ സാഹചര്യത്തിലാണ് ഗുലാം ഹുസൈനിക്ക് പുതിയ പദവി നല്‍കിയിരിക്കുന്നത്.

വിവാദമായ തെരഞ്ഞെടുപ്പ് കാലത്ത് രഹസ്വാന്വേഷണ മന്ത്രിയായിരിക്കെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിലെ പങ്ക് വ്യക്തമാക്കി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എസും യൂറോപ്യന്‍ യൂണിയനും ഗുലാം ഹുസൈനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടിത്തിയിരുന്നു. പുതിയ യു.എസ് ഭരണകൂടം ഇറാനുമായി നയതന്ത്ര ചര്‍ച്ചക്ക് ശ്രമിക്കുന്നതിനിടയില്‍, അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന ഒരാളെ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന നീക്കമാണ്.

1980ല്‍ ജഡ്ജിയായിരിക്കെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരുടെ മരണത്തില്‍ റഈസിക്കുള്ള പങ്കിനെ കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് ഈ ആഴ്ച യു.എന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. റഈസി അതെല്ലാം നിഷേധിച്ചുട്ടുണ്ട്.

Related Articles