Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ: മുതിര്‍ന്ന തടവുകാരെ വിട്ടയക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധിയാര്‍ജിച്ച തടവറയായ ഗ്വാണ്ടനാമോയിലെ മുതിര്‍ന്ന തടവുകാരെ വിട്ടയക്കാന്‍ തീരുമാനം. വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്ന പ്രായമുള്ള തടവുകാരെയാണ് വിട്ടയക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസും അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു.

ഇതുപ്രകാരം 73കാരനായ പാകിസ്താന്‍ തടവുകാരനായ സൈഫുള്ള പ്രാച്ചയെ വിട്ടയക്കാന്‍ തീരുമാനമായി. അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു പ്രാചയെ അറസ്റ്റ് ചെയ്ത് ഗ്വാണ്ടനാമോയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു കുറ്റകൃത്യവും ചുമത്തിയിരുന്നില്ല. നീണ്ട 16 വര്‍ഷമാണ് ഇദ്ദേഹം തടവില്‍ കഴിഞ്ഞത്. ജയില്‍ റിവ്യൂ ബോര്‍ഡ് ആണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ മറ്റു രണ്ടു പേരെയും വിട്ടയക്കുന്നുണ്ട്. നവംബറില്‍ ഇവരുടെ വിചാരണ പൂര്‍ത്തിയായിരുന്നു.

അതേസമയം, ഇവരെ വിട്ടയക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. പ്രാച്ച യു.എസിന് ഒരു നിരന്തര ഭീഷണി അല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ ഉത്തരവില്‍ പറയുന്നത്. പാകിസ്താനുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് പ്രാച്ചയെ സ്വദേശത്തേക്ക് വിട്ടയക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles