Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ പൊലിസിന്റെ നരനായാട്ട്; മുസ്‌ലിം വീടുകള്‍ തകര്‍ത്തു- Vedio

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലിസിന്റെ നരനായാട്ട്. പ്രതിഷേധച്ചവര്‍ക്കിടയില്‍ മുസ്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദിക്കുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ദേശീയ മാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

സമരം അടിച്ചമര്‍ത്തി ഭയപ്പെടുത്താനാണ് തുടക്കം മുതലേ യോഗി ആതിഥ്യനാഥിന്റെ ഭരണകൂടം ശ്രമിച്ചത്. സമരക്കാര്‍ക്കു നേരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് അടിവരയിടുന്നതായിരുന്നു പൊലിസിന്റെ പ്രവൃത്തികള്‍.

അതേസമയം, മുസഫര്‍ നഗറില്‍ പൊലിസ് മുസ്ലിം പള്ളിയും അടിച്ചുതകര്‍ത്തു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
സമരങ്ങള്‍ നടക്കാത്ത സ്ഥലങ്ങളില്‍ വരെ പൊലീസ് അഴിഞ്ഞാടി. മുസഫര്‍ നഗറില്‍ പൊലീസ് ശ്രമിച്ചത് വര്‍ഗീയ കലാപം സൃഷ്ടിക്കാനാണെന്നും ആരോപണമുണ്ട്. . മുസ്ലിം ഗല്ലികള്‍ക്കകത്ത് കടന്ന് സാമ്പത്തികമായി ശേഷിയുള്ളവരുടെ വീടുകള്‍ തെരഞ്ഞെടുപിടിച്ച് കൊള്ളയടിക്കുകയാണ് പൊലീസ് സംഘം ചെയ്തത്.

ഇവിടങ്ങളിലെ ക്രൂരമായ അതിക്രമത്തിന്റെ കാഴ്ചകള്‍ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഒരു സമരവും നടക്കാത്ത സ്ഥലങ്ങളില്‍ വരെ നരനായാട്ടാണ്. മുസ്ലിംകള്‍ പഠിക്കുന്ന നിരവധി സ്‌കൂളുകളും മദ്റസകളും ആക്രമണത്തിനിരയാക്കി.
രാത്രിയില്‍ തെരുവ് വിളക്ക് അണച്ച് വാഹനങ്ങള്‍ തകര്‍ത്തു. മുസ്ലിംകള്‍ നടത്തുന്ന കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പൊലിസിനൊപ്പം സംഘ്പരിവാര്‍ പവര്‍ത്തകരും ആക്രമണത്തിന് കൂടെയുണ്ടായിരുന്നതായും മുസ്ലിം ചെറുപ്പക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഹിന്ദുക്കളുടെ ഒരു വീടുപോലും ആക്രമണത്തിന് ഇരയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുസാഫര്‍ നഗറിലെ മീനാക്ഷി ചൗക്കിലെ മസ്ജിദിനകത്തേക്ക് വിറകുകളും കത്തിയ ടയറുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പള്ളിക്കകത്തേക്ക് തീ പടര്‍ന്നില്ല. മീനാക്ഷി ചൗക്കില്‍ നിരവധി കടകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചതും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആക്രമണത്തിനിരയായി. പുരുഷന്മാരെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചു.

വീടുകള്‍ക്കുള്ളിലെ ഫര്‍ണിച്ചറും മറ്റ് ഗൃഹോപകരണങ്ങളും പോലിസ് നശിപ്പിച്ച വീഡിയോകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

Related Articles