Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ്; ബി.ജെ.പി നേതാവ് അറസ്റ്റില്‍

കാണ്‍പൂര്‍: പ്രവാചകനെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച കാണ്‍പൂര്‍ നഗര്‍ മുന്‍ ജില്ലാ സെക്രട്ടറി ഹര്‍ഷിത് ശ്രീവാസ്തവയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷ നിയമം ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്താനുള്ള മനപൂര്‍വ നടപടി, ഐ.ടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലിസ് അറയിച്ചു. നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് വീണ്ടും ബി.ജെ.പി വൃത്തങ്ങളില്‍ നിന്നും സമാനമായ ട്വീറ്റുകള്‍ ഉയരുന്നത്.

നൂപൂര്‍ ശര്‍മയുടെ പ്രസ്താവനെക്കിരെ കാണ്‍പൂരില്‍ വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതില്‍ പങ്കെടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ പകപോക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ യു.പി പൊലിസ്.

Related Articles