Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശിന് ഭാരം ഒറ്റക്ക് വഹിക്കാന്‍ കഴിയില്ല -യു.എന്‍ പ്രതിനിധി

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ അന്താരാഷ്ട്ര സമൂഹം ബംഗ്ലാദേശുമായി മികച്ച ബന്ധമുണ്ടാക്കുകയും, മ്യാന്‍മര്‍ സൈനിക നേതൃത്വവുമായി ബന്ധം വിച്ഛേദിക്കുകയും ചെയ്യണമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി ടോം ആന്‍ഡ്രൂസ്. ബംഗ്ലേദേശിന് ഈ ഉത്തരവാദിത്തം ഒറ്റക്ക് വഹിക്കാന്‍ കഴിയുകയില്ല; അങ്ങനെ വഹിക്കേണ്ട കാര്യവുമില്ല. ഈ പ്രതിസന്ധിയുടെ കാരണവും, ഈ പ്രതിസന്ധിയുടെ അന്തിമമായ തീരുമാനങ്ങളും ബംഗ്ലാദേശിലല്ല, മറിച്ച് മ്യാന്‍മറിലാണെന്ന് ടോം ആന്‍ഡ്രൂസ് പറഞ്ഞു. മ്യാന്‍മറിലെ മനുഷ്യാവകാശ സാഹചര്യത്തെ സംബന്ധിച്ച് അദ്ദേഹം ഞായറാഴ്ച ധാക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മ്യാന്‍മറിലെ വംശീയ വിഭാഗമാണ് റോഹിങ്ക്യകള്‍. 2017 ആഗസ്റ്റില്‍ പീഡനവും അക്രമണവും കാരണമായി അയല്‍രാജ്യമായ മ്യാന്‍മറില്‍ നിന്ന് ഏഴ് ലക്ഷത്തിലധികം പലായനം ചെയ്തത്. ശേഷം, ബംഗ്ലാദേശ് തങ്ങളുടെ തീരങ്ങള്‍ക്ക് സമീപം തിങ്ങിനിറഞ്ഞ ക്യാമ്പുകളിലായി ഏകദേശം ഒരു മില്യണ്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നു. 160 മില്യണിലധികം ജനതയുള്ള രാജ്യം അഭയാര്‍ഥി പ്രതിസന്ധി മൂലം വലിയ ഭാരമാണ് വഹിക്കുന്നതെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തെ അഭയാര്‍ഥി പ്രശ്‌നം അവലോകനം നടത്തുന്നതിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായും, അന്താരാഷ്ട്ര സഹായ സമിതയിലെ ഉദ്യോഗസ്ഥരുമായും, ബംഗ്ലാദേശ് ഉദ്യോഗസ്ഥരുമായും ആന്‍ഡ്രൂസ് കൂടിക്കാഴ്ച നടത്തി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles