Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ അഭയാര്‍ത്ഥി ഫണ്ട് പ്രതിസന്ധി: മനുഷ്യസൃഷ്ടിയെന്ന് ഹമാസ്

ഗസ്സ സിറ്റി: ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഫലസ്തീനികള്‍ക്കായുള്ള ഏജന്‍സിയായ UNRWA അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി മനുഷ്യ സൃഷ്ടിയാണെന്ന ആരോപണവുമായി ഹമാസ് രംഗത്ത്. ഏജന്‍സിയെ പൊളിക്കുകയും അഭയാര്‍ത്ഥി പ്രശ്‌നം ഇല്ലാതാക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും ഹമാസ് കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി മൂലം യു.എന്‍ ഏജന്‍സി അവരുടെ വിവിധ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയും വൈകുമെന്നും കഴിഞ്ഞ ദിവസം ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി അറിയിച്ചിരുന്നു. അഞ്ച് മേഖലയിലെ ഏകദേശം 28000 ജീവനക്കാര്‍ക്കാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം ശമ്പളം വൈകിയത്.ഇത്തരമൊരു തീരുമാനം ആയിരക്കണക്കിന് പലസ്തീന്‍ കുടുംബങ്ങള്‍ക്ക് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും UNRWAയുടെ കീഴില്‍ താമസിക്കുന്ന പലസ്തീന്‍ അഭയാര്‍ഥികളുടെ ജീവിത നിലവാരത്തെ ഇത് ബാധിച്ചേക്കാമെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

Related Articles