Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ സൈനിക പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ്

ബാഗ്ദാദ്: ഇറാഖില്‍ നിന്നും തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്ക. ഏറെക്കാലമായുള്ള അമേരിക്കയുടെ തീരുമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 5200 മുതല്‍ 3000 വരെ സൈനികരെ ബാഗ്ദാദില്‍ നിന്നും പിന്‍വലിക്കുമെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാഖ് സേനയെ സ്വയം പ്രാപ്തമാക്കുന്ന പദ്ധതികള്‍ തങ്ങള്‍ തുടരുമെന്നും ഇറാഖില്‍ നിന്നും ഞങ്ങളുടെ കാല്‍പ്പാടുകള്‍ കുറക്കുന്ന തീരുമാനമാണിതെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഫ്രാന്‍ക് കെന്‍സി പറഞ്ഞു.

വരും മാസങ്ങളില്‍ ഇറാഖില്‍ നിന്നും സൈനിക സാന്നിധ്യം കുറക്കുമെന്ന കാര്യത്തില്‍ കഴിഞ്ഞ ജൂണില്‍ അമേരിക്കയും ഇറാഖും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇറാഖില്‍ സ്ഥിരമായി അമേരിക്കയുടെ സൈനിക താവളങ്ങളോ സൈനിക സാന്നിധ്യം സ്ഥിരപ്പെടുത്താനോ പദ്ധതികളില്ല എന്നും അമേരിക്ക അറിയിച്ചിരുന്നു.

ഐ.എസിനെതിരെയുള്ള പോരാട്ടത്തിനായി 5200 സൈനിക ട്രൂപ്പിനെയാണ് യു.എസ് ഇറാഖില്‍ വിന്യസിച്ചിരുന്നത്. ഐ.എസിനെതിരെ പോരാടാന്‍ ഇറാഖ് ഇപ്പോള്‍ സ്വയംപര്യാപ്തത കൈവരിച്ചുവെന്നും യു.എസ് പറഞ്ഞു.

Related Articles