Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അഭയമായി യു.എ.ഇ

ദുബൈ: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി. താലിബാന്‍ രാജ്യം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിന്ന് ഒളിച്ചോടി അഷ്‌റഫ് ഗനിക്ക് അഭയം നല്‍കിയതായി യു.എ.ഇ സ്ഥിരീകരിച്ചു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മാനുഷിക പരിഗണന മുന്‍നിര്‍ത്തി പ്രസിഡന്റ് അഷ്‌റഫ് ഗനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം ബുധനാഴ്ച വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ട ഗനിക്ക് യു.എ.ഇ അഭയം വാഗ്ദാനം ചെയ്തതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles