Current Date

Search
Close this search box.
Search
Close this search box.

തമീമിക്ക് തുനീഷ്യയില്‍ സ്വീകരണം നല്‍കി

തൂനിസ്: തുനീഷ്യന്‍ പ്രസിഡന്റ് ബെജി കെയ്ഡ് എസ്സെബ്‌സി ഫലസ്തീന്‍ കൗമാര ആക്ടിവിസ്റ്റ് അഹദ് അല്‍ തമീമിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ തമീമിക്ക് സ്വീകരണം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് തമീമി തുനീഷ്യയിലെത്തിയത്. തുര്‍ക്കിയിലെ സ്വീകരണ ചടങ്ങിനു ശേഷമാണ് അവര്‍ തൂനിസിലെത്തിയത്. തുനീഷ്യന്‍ സര്‍ക്കാരിന്റെ ക്ഷണ പ്രകാരമാണ് അവര്‍ ഇവിടെയെത്തിയത്. തുനീഷ്യന്‍ തൊഴിലാളി യൂനിയന്റെ തേൃത്വത്തില്‍ തമീമിയെയും കുടുംബത്തെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിച്ചതിന് എട്ടു വര്‍ഷത്തെ തടവു ശിക്ഷക്ക് ശേഷം കഴിഞ്ഞ ജൂലൈ 29നാണ് തമീമിയെയും അവരുടെ മാതാവ് നരിമാനും ജയില്‍ മോചിതരായത്. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബും തുര്‍ക്കിയുമെല്ലാം തമീമിയെ ആദരിച്ചിരുന്നു.

 

Related Articles