Current Date

Search
Close this search box.
Search
Close this search box.

‘സൈന്യത്തില്‍ മതപരമായ വസ്ത്രം ധരിക്കാം; പൊലിസ് കാഡറ്റില്‍ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധം’

കോഴിക്കോട്: സ്റ്റുഡന്റ് പൊലിസ് കാഡറ്റില്‍ (എസ്.പി.സി) മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മതപരമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ രംഗത്ത്.

ഇന്ത്യന്‍ സൈന്യത്തില്‍ മതപരമായ വസ്ത്രം ധരിക്കാന്‍ അനുമതിയുണ്ടെന്നും എന്നാല്‍ സ്റ്റുഡന്റ് പൊലിസ് കാഡറ്റില്‍ അത്തരത്തില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാത്തിമയുടെ വിമര്‍ശനം.

സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവ് വസ്ത്രവും ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പുറത്തു വന്നപ്പോഴായിരുന്നു ഫാത്തിമയുടെ പ്രതികരണം.

 

Related Articles