Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എന്‍

ന്യൂഡല്‍ഹി: കശ്മീരി ആക്ടിവിസ്റ്റുകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകരെകുറിച്ചുള്ള സ്വതന്ത്ര യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ മേരി ലോലര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഗൂഢാലോചന, തീവ്രവാദം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഒരു വര്‍ഷത്തിലേറെയായി തടങ്കലില്‍ കഴിയുന്ന പ്രമുഖ മനുഷ്യാവകാശ സംരക്ഷകന്‍ ഖുറം പര്‍വേസിന്റെ ഏറ്റവും പുതിയ അറസ്റ്റിനെ തുടര്‍ന്നായിരുന്നു യു.എന്നിന്റെ ഇടപെടല്‍. ‘ഇന്ത്യന്‍ അധികാരികള്‍ കശ്മീരി സിവില്‍ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള അടിച്ചമര്‍ത്തല്‍ ശക്തമാക്കുന്നതായി തോന്നുന്നു,രാഷ്ട്രം അതിന്റെ മനുഷ്യാവകാശ ബാധ്യതകളെ മാനിക്കുകയും അവ ലംഘിക്കുന്നിടത്ത് ഉത്തരവാദിത്തം വഹിക്കുകയും വേണം.’ലോലര്‍ പറഞ്ഞു.

ഇന്ത്യന്‍ അധീനതയിലുള്ള ജമ്മു കശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പര്‍വേസ് 2021 നവംബര്‍ മുതല്‍ തടവിലാവുകയായിരുന്നു. ഇന്ത്യയുടെ പ്രധാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ദേശീയ അന്വേഷണ ഏജന്‍സി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രണ്ടാമത്തെ കേസില്‍ ബുധനാഴ്ച പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു.

ജമ്മു ആന്‍ഡ് കശ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (ജെകെസിസിഎസ്) എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് പ്രകാരം തീവ്രവാദത്തിന് ധനസഹായം നല്‍കിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles