Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ഇറാന്‍ ഉപരോധം; യു.എന്‍ വിധി പറയും

ഹേഗ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം അസാധുവാക്കാനുള്ള ഇറാന്റെ ഇടപെടലില്‍ യു.എന്‍ ഉന്നത കോടതി വിധി പുറപ്പെടുവിക്കും. ഇരു രാഷ്ട്രങ്ങളുടെയും 1955ലെ സൗഹൃദ ഉടമ്പടി യു.എസ് ലംഘിച്ചുവെന്ന് പറഞ്ഞ് ഇറാന്‍ യു.എസിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (International Court of Justice) 2018ലാണ് കേസ് സമര്‍പ്പിക്കുന്നത്.

ഇറാനും ലോക ശക്തികളും 2015ല്‍ ഏര്‍പ്പെട്ട ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം ട്രംപ് ഭരണകൂടം ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ഇത് യൂറോപ്യന്‍ സഖ്യക്ഷികളെ അസ്വസ്ഥപ്പെടുത്തി. ഉപരോധം മുഖേന പ്രയാസങ്ങളും പ്രതിസന്ധിയും, മില്യണ്‍ക്കണക്കിന് ജീവിതങ്ങളെ നശിപ്പിക്കുകയും ചെയ്തതായി ഇറാന്‍ വ്യക്തമാക്കി.

ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതന്യായ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കേസ് തള്ളക്കളയമെന്നും യു.എസ് പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷക്ക് ശക്തമായ ഭീഷണിയായ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തല്‍ അനിവാര്യമാണെന്ന് യു.എസ് വാദിച്ചു. രണ്ടാം ലോക യുദ്ധത്തിന് ശേഷം അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ വിധി പറയുന്നതിനാണ് അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിക്കപ്പെടുന്നത്. കോടതി കേസ് മുന്നോട്ടുകെണ്ടുപോകാന്‍ അനുമതി നല്‍കുകയാണെങ്കില്‍ അന്തിമ വിധിക്ക് മാസങ്ങളോ ഒരുപക്ഷേ വര്‍ഷങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുന്നതാണ്.

Related Articles