Current Date

Search
Close this search box.
Search
Close this search box.

പീഡനങ്ങളുടെ ഉത്തരവാദി ഫലസ്തീന്‍ അതോറിറ്റിയെന്ന് യു.എന്‍ സമിതി

ന്യൂയോര്‍ക്ക്: സിവിലിയന്മാര്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും മോശമായ പെരുമാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിന്റെയും ഉത്തരവാദിത്തം ഫലസ്തീന്‍ അതോറിറ്റിക്കാണെന്ന് യു.എന്‍ സമിതി. പീഡനത്തെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും കേട്ടതിന് ശേഷമമാണ് ഫലസ്തീന്‍ അതോറിറ്റിക്കെതിരെ പീഡനത്തിനെതിരായ യു.എന്‍സമിതി രംഗത്തുവന്നിരിക്കുന്നത്. ജൂലൈ 12ന് അന്വേഷണം ആരംഭിച്ച യു.എന്‍ സമിതി ജൂലൈ 29ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ‘മിഡില്‍ ഈസ്റ്റ് ഐ’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അമിതമായ സൈനിക പ്രയോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെ സംബന്ധിച്ച് കമ്മിറ്റിക്ക് വലിയ ആശങ്കയുണ്ട്. പ്രത്യേകിച്ച്, ദേശീയ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന് 2021 ഏപ്രിലില്‍ നടന്ന പ്രതിഷേധത്തിനിടെ സായുധ സേനയും അജ്ഞാത സായുധ വസ്തുക്കളും മാരകായുധങ്ങളും ഉപയോഗിച്ചതും, 2021 ജൂണില്‍ നിസാര്‍ ബനാത്തിന്റെ കസ്റ്റഡി മരണവും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത് -ഹൈക്കമ്മീഷണറുടെ യു.എന്‍ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചിരുന്ന ഫലസ്തീനിലെ പ്രമുഖ ആക്ടിവിസ്റ്റായിരുന്നു നിസാര്‍ ബനാത്. ഫലസ്തീന്‍ അതോറിറ്റിയുടെ അഴിമതിയും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈന്യവുമായുള്ള സുരക്ഷാ സഹകരണവും ശക്തമായി സമൂഹ മാധ്യമങ്ങളില്‍ നിസാര്‍ ബനാത് വിമര്‍ശിച്ചിരുന്നു. 2021 ജൂണില്‍ ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി നിസാര്‍ ബനാതിനെ ഉപ്രദവിക്കുകയും, ശേഷം കസ്റ്റഡിയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles