Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍: അറസ്റ്റില്‍ ആശങ്ക അറിയിച്ച് യു.എന്‍ ഓഫീസ്

ന്യൂയോര്‍ക്ക്: ജോര്‍ദാന്‍ രാജകുമാരന്‍ ഹംസ വീട്ടുതടങ്കിലാണോയെന്നത് വ്യക്തമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ്. സുതാര്യമല്ലാതെ പതിനാറ് പേരെ അറസ്റ്റ് ചെയ്തതില്‍ യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു.

ആരോപണങ്ങളെല്ലാം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതുവരെ ഒരു കുറ്റവും ചുമത്തിയട്ടില്ലെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അറസ്റ്റിലെ സുതാര്യതിയില്ലായ്മയില്‍ ഞങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് യു.എന്‍ മനുഷ്യാവകാശ വക്താവ് മാര്‍ത്ത ഹുര്‍ത്തഡോ പറഞ്ഞു. കേസിനെ സംബന്ധിച്ച ചോദ്യത്തോട് വെള്ളിയാഴ്ച ജനീവ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ അര്‍ധ സഹോദരനും മുന്‍ അവകാശിയുമായ ഹംസയും തമ്മിലുണ്ടായ അസ്വസ്ഥകളെ തുടര്‍ന്നുള്ള പ്രശ്‌നം അവസാനിച്ചതായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബുധനാഴ്ച പറഞ്ഞു. ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളിയാണെന്ന് ഭരണകൂടം കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വാരന്ത്യത്തില്‍ സൈനിക മേധാവി ജോര്‍ദാന്‍ രാജകുമാരന്‍ ഹംസയെ  സന്ദര്‍ശിക്കുകയും, ഭരണകൂടത്തെ വിമര്‍ശിക്കുന്ന കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് താക്കീത് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജകുടുംബത്തില്‍ പ്രതിസന്ധി രൂപപ്പെടുന്നത്.

Related Articles