Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍: അക്രമം അവസാനിപ്പിച്ച് ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: മ്യാന്മറില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നടക്കുന്ന അതിക്രമങ്ങളിലും പട്ടാള അട്ടിമറിയിലും ഇടപെട്ട് ഐക്യരാഷ്ട്ര സഭ രംഗത്ത്. മ്യാന്മറിലെ ആക്രമ സംഭവങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്നും യു.എന്‍ സുരക്ഷ സമിതി ആവശ്യപ്പെട്ടു.

മ്യാന്മറിലെ തെരഞ്ഞെടുക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂകി അടക്കം എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണമെന്നും ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിയുടെ ഫലമായുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച യു.എന്‍ സുരക്ഷ സമിതി പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സൈന്യത്തിന്റെ അട്ടിമറിക്ക് പിന്നാലെ പ്രതിഷേധിക്കുന്ന മ്യാന്‍മറിലെ ജനങ്ങളുടെയെല്ലാം ഏകീകൃത ആവശ്യം രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്നാണ്. അധികാരം ഏകീകരിക്കുന്നതില്‍ സൈനിക നേതാക്കള്‍ ”അപ്രതീക്ഷിത ബുദ്ധിമുട്ടുകള്‍” സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഭരണം നിര്‍ത്തലാക്കുകയും ചെയ്യുകയാണെന്നും യു.എന്‍ ആരോപിച്ചു.

Related Articles