Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പ്രതിവര്‍ഷം 800 മില്യണ്‍ ഡോളര്‍ സഹായം വേണം -യു.എന്‍

ഗസ്സ: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ വര്‍ഷങ്ങളുടെ സാമ്പത്തിക അസ്ഥിരതക്ക് ശേഷം, വരാനിരിക്കുന്ന ദാതാക്കളുടെ സമ്മേളനത്തില്‍ പുതിയ സാമ്പത്തിക സഹായം തേടുമെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി നിലകൊള്ളുന്ന യു.എന്‍.ആര്‍.ഡബ്ല്യൂ.എ (United Nations Relief and Works Agency) പറഞ്ഞു. യു.എന്‍.ആര്‍.ഡബ്ല്യൂ.എ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍ തുടങ്ങിയ മൂന്ന് പ്രധാന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘവീക്ഷണം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം ബ്രസല്‍സില്‍ നടക്കുന്ന ദാതാക്കളുടെ സമ്മേളനത്തില്‍ ഫലസ്തീന് പ്രതിവര്‍ഷം 800 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം യു.എന്‍.ആര്‍.ഡബ്ല്യൂ.എ ആവശ്യപ്പെടുമെന്ന് അല്‍ജസീറ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles