Current Date

Search
Close this search box.
Search
Close this search box.

സഹോദരിയുടെ വിവാഹത്തിന്‍ പങ്കെടുക്കാന്‍ ജാമ്യം തേടി ഉമര്‍ ഖാലിദ്

ന്യൂഡല്‍ഹി: സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കലാപ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടച്ച വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റ് ഉമര്‍ ഖാലിദ കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 18ന് ഡല്‍ഹി ഹൈക്കോടതി ഉമറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അദ്ദേഹത്തിനെതിരെയുള്ളത് പ്രഥമദൃഷ്ട്യാ സത്യമാണെന്നും അതിനാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 43 ഡി (5) അദ്ദേഹത്തിന് ജാമ്യം നല്‍കുന്നത് തടയുന്നുമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

ദേശീയ തലസ്ഥാനത്ത് കലാപത്തിന് ആക്കം കൂട്ടിയെന്നാരോപിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവിനെതിരെ ആയുധ നിയമത്തിലെയും വസ്തുവകകള്‍ക്ക് നാശമുണ്ടാക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നവംബര്‍ 18 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് പുതിയ ജാമ്യാപേക്ഷ നവംബര്‍ 25 ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു.

2020ലെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ 13ന് ഡല്‍ഹി പോലീസ് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അതേ വര്‍ഷം നവംബര്‍ 22ന് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍.

 

Related Articles