Current Date

Search
Close this search box.
Search
Close this search box.

വളണ്ടിയര്‍മാര്‍ക്കായി അതിര്‍ത്തി തുറന്നിട്ട് യുക്രൈന്‍

കീവ്: യുക്രൈന്‍-റഷ്യ യുദ്ധം ഒരാഴ്ചയായി തുടരുന്നതിനിടെ യുദ്ധ വളണ്ടിയര്‍മാര്‍ക്കായി അതിര്‍ത്തി തുറന്നിട്ട് യുക്രൈന്‍. റഷ്യന്‍ സേനക്കെതിരെ പോരാടാന്‍ ഉക്രെയ്നിന്റെ അന്താരാഷ്ട്ര പ്രതിരോധ സേനയില്‍ ചേരാന്‍ തയ്യാറുള്ള ഏതൊരു വിദേശിക്കും പ്രവേശന വിസയുടെ ആവശ്യകത താല്‍ക്കാലികമായി എടുത്തുകളയുന്നതായിം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ ലെവന്‍സ്‌കി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സെലെന്‍സ്‌കി ഒപ്പുവെച്ച ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും, പട്ടാള നിയമം നിലനില്‍ക്കുന്നിടത്തോളം ഈ നിയമം നിലനില്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.

റഷ്യന്‍ ബോംബാക്രമണം തടയാന്‍ വ്യോമ മേഖലയില്‍ ‘നോ ഫ്‌ളൈ സോണിനായി’ സെലെന്‍സ്‌കി യു.എസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരമൊരു നീക്കം യു.എസ് പരിഗണിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.അതേസമയം, യുക്രൈനും റഷ്യയും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ തുടരുമെന്നല്ലാതെ ഒരു കരാറിലും എത്തിയില്ല.

യുക്രൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 14 കുട്ടികള്‍ ഉള്‍പ്പെടെ 352 പേരാണ് ഇതുവരെയായി യുദ്ധത്തില്‍ കൊല്ലപ്പെട്ട സിവിലിയന്‍ മരണസംഖ്യ. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം 520,000-ത്തിലധികം ആളുകള്‍ യുക്രൈയ്‌നില്‍ നിന്ന് പലായനം ചെയ്തതായി യു.എന്‍ പറഞ്ഞു.

യുക്രെയ്നിലെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താന്‍ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച ഐ.സി.സി പ്രോസിക്യൂട്ടര്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles