Current Date

Search
Close this search box.
Search
Close this search box.

മത്സരത്തിനിടെ വംശീയാധിക്ഷേപം: അന്വേഷണം ആരംഭിച്ച് യുവേഫ

പാരിസ്: കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗിലെ പി.എസ്.ജി- ഇസ്താംബൂള്‍ ബസക്‌സഹിര്‍ മത്സരത്തിനിടെ ബസക്‌സഹിര്‍ അസിസ്റ്റന്റ് കോച്ചിനെതിരെ മാച്ച് ഓഫീഷ്യല്‍ നടത്തിയ വംശീയ അധിക്ഷേപത്തിന്റെ വിവാദത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകം. സംഭവത്തിനെതിരെ വിശദമായ അന്വേഷണത്തിനാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ). സംഭവത്തില്‍ മത്സരം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും യുവേഫ ഭരണസമിതി ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ സസ്‌പെന്‍ഷനും കളിക്കാര്‍ക്കും ക്ലബ്ബിനുമെതിരെ പിഴയും ഉണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ക്ലബ്ബുകളെയും കളിക്കാരെയും അച്ചടക്കനടപടിയുടെ ഭാഗമായി ശിക്ഷിക്കാന്‍ പതിവായി ഉപയോഗിക്കുന്ന യുവേഫയുടെ അച്ചടക്ക ചട്ടങ്ങള്‍ അനുസരിച്ചാകും നടപടിയെടുക്കുക.

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കളി ആരംഭിച്ച് പതിനാലാം മിനിറ്റിലായിരുന്നു ടീമിന്റെ അസിസ്റ്റന്റ് കോച്ചും കാമറൂണ്‍ വംശജനുമായ പിയറെ വെബോവിനെതിരെ നാലാം മാച്ച് ഒഫീഷ്യല്‍ റൊമേനിയക്കാരനായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌ക്യു വംശീയ അധിക്ഷേപം നടത്തിത്. മത്സരത്തിനിടെ പ്രധാന റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഷേധിച്ചതിന് അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയ ശേഷമായിരുന്നു വംശീയാധിക്ഷേപം. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇസ്താംബൂള്‍ ബസക്‌സഹിറിന് പിന്തുണ പ്രഖ്യാപിച്ച് പി.എസ്.ജി താരങ്ങളും ഇറങ്ങിപ്പോവുകയുമായിരുന്നു.

Related Articles