Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ പൂര്‍ണമായും കര്‍ഫ്യൂ; വിമാന സര്‍വീസ് നിര്‍ത്തി യു.എ.ഇ

അബൂദബി: കോവിഡ് മഹാമാരി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാഷ്ട്രങ്ങളും അതീവ സുരക്ഷയിലാണ്. സൗദി അറേബ്യയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഷോപ്പിങ് മാളുകളും പാര്‍ക്കുകളും നിരത്തുകളും ബീച്ചുകളും തുടങ്ങ്ി എല്ലായിടങ്ങളിലും ശ്മാശന മൂകമായ അന്തരീക്ഷമാണ് തളംകെട്ടി നില്‍ക്കുന്നത്. ആളുകളെല്ലാം വീടുകളില്‍ കഴിയുകയാണ്. മിക്ക കമ്പനികളും വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യു.എ.ഇ മുഴുവന്‍ യാത്രാ വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. രോഗം രൂക്ഷമായി ബാധിച്ച ഇറ്റലിയും വിമാന സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറ്റലിയില്‍ ആകെ 5400 പേരാണ് കോവിഡ് ബാധയേറ്റ് മരണപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം കൂടിയാണ് ഇറ്റലി.

Related Articles