Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ഡ്രോണുകള്‍ തകര്‍ത്തിട്ടതായി യു.എ.ഇ

അബൂദബി: യു.എ.ഇയെ ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകള്‍ തകര്‍ത്തിട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളില്‍ നിന്നും ഏറെ അകലെയായിട്ടാണ് യു.എ.ഇയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഡ്രോണുകള്‍ യു.എ.ഇയുടെ വ്യോമാതിര്‍ത്തിയില്‍ വെച്ച് തകര്‍ത്തതെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

‘ഏത് ഭീഷണികളെയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും രാജ്യത്തെയും അതിന്റെ ഭൂപ്രദേശത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയ സ്ഥിരീകരിക്കുന്നതായും’ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പറയുന്നില്ല. ഹൂതി വിമതര്‍ തന്നെയാകാം എന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ തിങ്കളാഴ്ചയും ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ഹൂതി വിമതരുടെ മിസൈലാക്രമണ ശ്രമം പ്രതിരോധ സേന തകര്‍ത്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള മൂന്നാമത്തെ മിസൈല്‍ ആക്രമണമായിരുന്നു അത്. ഇത് ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി യു.എ.ഇ നാല് വ്യോമാക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. യെമനില്‍ യു.എ.ഇ സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു.

Related Articles