Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇക്ക് റഷ്യയുമായി ‘വൃത്തികെട്ട ഇടപാടെന്ന്’ നയതന്ത്രജ്ഞര്‍

വാഷിങ്ടണ്‍: റഷ്യയുമായി യു.എ.ഇ പുലര്‍ത്തിപ്പോരുന്നത് വൃത്തികെട്ട ഇടപാടെന്ന് കുറ്റപ്പെടുത്തലുമായി യു.എന്‍ സുരക്ഷ സമിതിയിലെ നയതന്ത്രജ്ഞര്‍. റഷ്യയുടെ ഉക്രൈനെതിരായ അധിനിവേശത്തിനെതിരെ യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് യു.എ.ഇ വിട്ടുനിന്നതായും ഇവര്‍ കുറ്റപ്പെടുത്തി. യെമനിലെ ഹൂതി വിമതര്‍ക്കുള്ള ആയുധനിരോധനം ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് റഷ്യയുടെ പിന്തുണ ലഭിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

റഷ്യയുടെ പിന്തുണ ഉറപ്പാക്കാന്‍ യു.എ.ഇ ‘പിശാചുമായി കരാര്‍’ ഉണ്ടാക്കിയതായി സുരക്ഷാ കൗണ്‍സില്‍ നയതന്ത്രജ്ഞന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉക്രെയ്ന്‍ വിഷയത്തിലുള്ള രണ്ട് വോട്ടെടുപ്പില്‍ നിന്നും യു.എ.ഇ വിട്ടു നിന്നത് റഷ്യയുടെ അനുകൂല വോട്ടാക്കി മാറ്റിയെന്നും അവര്‍ കുറ്റപ്പെടുത്തി.

ഞങ്ങള്‍ക്ക് യു.എ.ഇയോട് വളരെ ദേഷ്യമുണ്ട്, അവര്‍ റഷ്യയുമായി വൃത്തികെട്ട കരാറാണ് ഉണ്ടാക്കിയതെന്ന് ബോധ്യപ്പെട്ടു, ഇത് ഹൂതികളെയും ഉക്രെയ്നെയും പരസ്പരം ബന്ധിപ്പിക്കുന്നെന്നും പറഞ്ഞു. അതേസമയം, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് യു.എ.ഇയും റഷ്യയും പറഞ്ഞു.

Related Articles