Current Date

Search
Close this search box.
Search
Close this search box.

ലിബിയ: തുര്‍ക്കി ഇടപെടലിനെ അപലപിച്ച് യു.എ.ഇ

ട്രിപ്പോളി: ലിബിയയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പ്രതികരണവുമായി യു.എ.ഇ. ലിബിയയില്‍ തുര്‍ക്കി നടത്തിയ സൈനിക ഇടപെടലില്‍ അപലപനം രേഖപ്പെടുത്തിയും ഖലീഫ ഹഫ്തറിന്റെ എല്‍.എന്‍.എയെ പിന്തുണച്ചുമാണ് യു.എ.ഇ രംഗത്തെത്തിയത്. തുര്‍ക്കിയുടെ ഇടപെടല്‍ വെടിനിര്‍ത്തല്‍ സാധ്യതകളെ തടസ്സപ്പെടുത്തുകയും രാജ്യത്തെ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ലിബിയയില്‍ യു.എന്‍ അംഗീകരിച്ച ട്രിപ്പോളി ആസ്ഥാനമായുള്ള സര്‍ക്കാരായ Government of National Accord (GNA) ആണ് ഭരണം നടത്തുന്നത്. അറബ് വസന്തത്തിനു ശേഷം 2015ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ അംഗീകരിച്ച ഇടക്കാല സര്‍ക്കാര്‍ ആണ് ജി.എന്‍.എ. 2015ലെ
ഈ കരാര്‍ അസാധുവായതും റദ്ദാക്കേണ്ടതാണെന്നും ഖലീഫ ഹഫ്തര്‍ പറഞ്ഞു. കിഴക്കന്‍ പാര്‍ലമെന്റ് ആസ്ഥാനമായുള്ള സിവിലിയന്‍ പാര്‍ലമെന്റ് ഹഫ്തറിനെയാണ് പിന്തുണക്കുന്നത്. യു.എ.ഇ,ഈജിപ്ത്,റഷ്യ എന്നീ രാജ്യങ്ങള്‍ ഹഫ്തറിനെ പിന്തുണക്കുമ്പോള്‍ തുര്‍ക്കിയുടെ പിന്തുണ ഗവര്‍ണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡിനാണ്.

Related Articles