Current Date

Search
Close this search box.
Search
Close this search box.

യു.എൻ സുരക്ഷാ സമിതി സീറ്റിലേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് യു.എ.ഇ

ന്യൂയോർക്ക്: യു.എൻ.എസ്.സിയുടെ (United Nations Security Council) 2022-2023 കാലയളവിലേക്കുള്ള സ്ഥിരമല്ലാത്ത സീറ്റിലേക്ക് യു.എ.ഇ സ്ഥാനാ‍ർഥിത്വം പ്രഖ്യാപിച്ചു. സുരക്ഷാ സമിതിയിൽ സേവനമനുഷ്ഠിക്കുന്നതിന് അഞ്ച് അം​ഗരാഷ്ട്രങ്ങളെ 2021 ജൂണിൽ യു.എൻ ജനറൽ അസംബ്ലി തെരഞ്ഞെടുക്കും. സുരക്ഷാ സമിതിയിൽ സ്ഥിരമല്ലാത്ത പത്ത് സീറ്റുകളാണുള്ളത്. കാലാവധി രണ്ട് വർഷമായിരിക്കും.

സമിതിയിലെ അം​ഗങ്ങളുമായി സഹകരിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രം സ്ഥാപിക്കപ്പെട്ട അതേ തത്വങ്ങളും അടിസ്ഥാനങ്ങളും മുറുകെപിടിക്കുന്നതാണ്- യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാന്‍ പറഞ്ഞു. 1986-1987 കാലയളവിലാണ് യു.എ.ഇ അവസനാമായി സുരക്ഷാ സമിതിയിൽ അം​ഗമായിരുന്നത്. യു.എൻ.എസ്.സിൽ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് തുടങ്ങിയ അഞ്ച് സ്ഥിര അം​ഗങ്ങളും, സ്ഥിരമല്ലാത്ത പത്ത് അം​ഗങ്ങളുമാണുള്ളത്.

 

Related Articles