Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അധിനിവേശകരുടെ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്കിലെ നാബലുസ് നഗരത്തിന് നേരെ ഇസ്രായേല്‍ അധിനിവേശകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. വലിയൊരു കൂട്ടം ഇസ്രായേല്‍ സൈന്യം പഴയ നഗരമായ നാബലുസിലെ യാസ്മീന ഗ്രാമത്തില്‍ ആക്രമണം നടത്തുകയും, യുവാക്കളെ ഒരു വീട്ടില്‍ തടഞ്ഞുവെക്കുകയും ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

25കാരനായ മുഹമ്മദ് ബശ്ശാര്‍ അസീസിയും 28കാരനായ അബ്ദുറഹ്‌മാന്‍ ജമാല്‍ സുബ്ഹുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles