Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഓരോ മണിക്കൂറിലും രണ്ട് ഉമ്മമാര്‍ മരിക്കുന്നു, ഇസ്രായേലില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു

  • ഖാന്‍ യൂനിസിലും നസ്ര്‍ ആശുപത്രിക്ക് സമീപവുമടക്കം ഗസ്സയില്‍ മാരകമായ ഇസ്രായേലി വ്യോമാക്രമണം തുടരുന്നു.
  • ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ ‘ഓരോ മണിക്കൂറിലും രണ്ട് ഉമ്മമാര്‍ വീതം കൊല്ലപ്പെടുന്നു’ എന്ന കണക്കുകള്‍ പുറത്തുവിട്ട് യു.എന്‍ ഏജന്‍സ്.
  • ഇത് ഫലസ്തീനികളുടെ വരും ‘തലമുറകളുടെ ആഘാത’ത്തെയാണ് കാണിക്കുന്നതെന്നും യുഎന്‍ വനിതാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
  • അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇപ്പോഴും ഇസ്രായേല്‍ റെയ്ഡുകള്‍ മാറ്റമില്ലാതെ തുടരുകയാണ്.
  • ഇസ്രായേലിലെ ഹൈഫയില്‍ ഗസ്സയിലെ യുദ്ധത്തിനെതിരെ ശക്തമായ യുദ്ധവിരുദ്ധ പ്രതിഷേധം അരങ്ങേറി.
  • വടക്കന്‍ ഇസ്രായേലിലെ ഹൈഫയില്‍ യുദ്ധത്തിനെതിരെ ഇസ്രായേലി ജൂതന്മാരും ഫലസ്തീന്‍ ഇസ്രായേലികളുമടക്കം വലിയ ജനാവലി പ്രതിഷേധിച്ചു.
  • ഉത്തര ഇസ്രായേലില്‍ ഇത്തരമൊരു പ്രതിഷേധം ആദ്യമായിട്ടാണ് നടക്കുന്നത്.
  • നുസൈറാത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ബെയ്ത് ലാഹിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
  • മാഡ്രിഡിലും കഴിഞ്ഞ ദിവസം നൂറുകണക്കിന് പേര്‍ അണിനിരന്ന ഫലസ്തീന്‍ അനുകൂല റാലി നടന്നു
  • ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിറിയയിലെ ദമാസ്‌കസിലെ ഒരു കെട്ടിടം തകര്‍ന്നു, ഇറാന്റെ ഐആര്‍ജിസിയിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു.
  • ലബനനില്‍ നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ ഒരു വാഹനം തകര്‍ന്നു.
  • ഇസ്രായേലിനെ പിന്തുണച്ച് ഡിസംബര്‍ ആദ്യം മുതല്‍ യു.കെ സൈന്യം ഗസ്സയില്‍ 50 ചാര ദൗത്യങ്ങള്‍ സംഘടിപ്പിച്ചതായി അന്വേഷണ ഏജന്‍സി കണ്ടെത്തി.
  • ഗസ്സയില്‍ തടവിലാക്കപ്പെട്ട ഇസ്രായേല്‍ തടവുകാരുടെ കുടുംബങ്ങള്‍ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്
  • ഒരു സ്ത്രീയും കുട്ടികളും ഉള്‍പ്പെടെ 22 ഫലസ്തീനികളെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും അറസ്റ്റ് ചെയ്തു.

മാഡ്രിഡില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലി

Related Articles