Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലേക്ക് കുതിച്ച് തുര്‍ക്കിയുടെ ‘ചാരിറ്റി ട്രെയിനുകള്‍’

അങ്കാറ: തുര്‍ക്കി സര്‍ക്കാറിന്റെ ഏകോപനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് 921 ടണ്‍ അടിയന്തര വസ്തുക്കളുമായി രണ്ടാം ‘ചാരിറ്റി ട്രെയിന്‍’ വെള്ളിയാഴ്ച തലസ്ഥാനമായ അങ്കാറയില്‍ നിന്ന് പുറപ്പെട്ടു. 45 വാഗണുകളുള്ള ഈ ചരക്കുകള്‍ 4168 കി.മീ താണ്ടിയാണ് അഫ്ഗാനിലെത്തുന്നത്. ഇതിനായി സര്‍ക്കാറിന് കീഴിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് പ്രസിഡന്‍സിയുടെ നേതൃത്വത്തില്‍ 16 മാനുഷിക സംഘടനകളില്‍ നിന്ന് സഹായം ലഭ്യമാക്കുകയായിരുന്നു.

ഇറാന്‍, തുര്‍ക്കിമെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്നാണ് ദുരിതാശ്വാസ വസ്തുക്കള്‍ അഫ്ഗാനിലെത്തുകയെന്ന് തുര്‍ക്കി റെയില്‍വേ മേധാവി ഹസന്‍ പെസുക്ക് പറഞ്ഞു.

മ്യാന്‍മര്‍ മുതല്‍ അഫ്ഗാനിസ്ഥാന്‍, യമന്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സഹായം ആവശ്യമുള്ളവര്‍ക്ക് തുര്‍ക്കി സഹായഹസ്തം നീട്ടുമെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഇസ്മാഈല്‍ കാറ്റക്‌ലി പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles