Current Date

Search
Close this search box.
Search
Close this search box.

2016ലെ അട്ടിമറി ശ്രമത്തിന് പിന്നില്‍ യു.എസ്: തുര്‍ക്കി മന്ത്രി

അങ്കാറ: തുര്‍ക്കിയില്‍ 2016ല്‍ പരാജയപ്പെട്ട അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം പണ്ഡിതനും വ്യവസായിയുമാണ് അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നാറ്റോ സഖ്യകക്ഷികളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സമയത്താണ് ഇത്തരത്തില്‍ ഇടപെടല്‍ എന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി സുലൈമാന്‍ സൊയ്‌ലു പറഞ്ഞു. തുര്‍ക്കിഷ് ദിനപത്രമായ ഹുറിയത് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, തുര്‍ക്കിയുടെ ആരോപണം തീര്‍ത്തും തെറ്റാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രതികരിച്ചു. 2016 ജൂലൈ 15ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമം നടന്നത്. 250ഓളം പേര്‍ ഈ അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തെ ഉപയോഗിച്ച് ശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഉര്‍ദുഗാന്റെ മുന്‍ അനുയായിയായ ഇസ്ലാമിക പണ്ഡിതന്‍ ഫതഹുള്ള ഗുലാനെതിരെ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ സംഘടനക്കെതിരെ തുര്‍ക്കി ശക്തമായ അടിച്ചമര്‍ത്തല്‍ നടപടിയാണ് സ്വീകരിച്ചിരുന്നത്.

Related Articles