Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം: വിചാരണ നപടികള്‍ ആരംഭിക്കാനൊരുങ്ങി തുര്‍ക്കി കോടതി

അങ്കാറ: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗുടെ വധക്കേസിന്റെ വിചാരണ നപടികള്‍ ആരംഭിക്കാനൊരുങ്ങി തുര്‍ക്കി കോടതി. 2018 ഒക്ടോബറില്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ഖഷോഗിയുടെ കേസില്‍ സംശയമുള്ള സൗദി ഉദ്യോഗസ്ഥരെയാണ് വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നത്. 20 സൗദി പൗരന്മാരെയാണ് കോടതി തുറന്ന വിചാരണ നടത്തുക. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇസ്താംബൂള്‍ പ്രവിശ്യയിലെ കാഗ്ല്യന്‍ ജില്ലയിലെ പ്രധാന കോടതിയില്‍ ആണ് വിചാരണ നടപടികള്‍ ആരംഭിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്ന 59കാരനായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെടുന്നത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍ കോണ്‍സുലേറ്റില്‍ വന്നതായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ 20 സൗദി പൗരന്മാര്‍ക്കെതിരെ തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ കുററം ചുമത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ രണ്ട് മുന്‍ സഹായികളും ഇതില്‍ ഉള്‍പ്പെടും.

Related Articles