Current Date

Search
Close this search box.
Search
Close this search box.

കറന്‍സി ഇടിവ്: ബാങ്ക് ഗവര്‍ണറെ നീക്കംചെയ്ത് തുര്‍ക്കി

അങ്കാറ: തുര്‍ക്കിയുടെ കറന്‍സിയായ തുര്‍ക്കിഷ് ലിറയുടെ മൂല്യത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ നീക്കം ചെയ്തിരിക്കുകയാണ് തുര്‍ക്കി. പ്രസിഡന്റ് ഉര്‍ദുഗാനാണ് ഗവര്‍ണറെ മാറ്റിയതായി ഔദ്യോഗികമായി അറിയിച്ചത്. മുന്‍ ധനമന്ത്രി കൂടിയായ നാജി അജ്ബാലിനെയാണ് ശനിയാഴ്ച പദവിയില്‍ നിന്നും നീക്കം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷാരംഭത്തില്‍ ലിറയുടെ 30 ശതമാനം മൂല്യം നഷ്ടപ്പെട്ടിരുന്നു.

പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം പുതിയ പ്രസിഡന്റായി മുറാദ് ഉയ്‌സലിനെ നിയോഗിക്കുകയും ചെയ്തു. ഔദ്യോഗിക ഗസറ്റിലൂടെ ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമല്ല. വെള്ളിയാഴ്ച ലിറ ഡോളറിനെതിരെ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. യു.എസ് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഡോളറിന് ഇടിവ് ഉണ്ടായിരുന്നിട്ടും ലിറയുടെ മൂല്യം തകരുകയായിരുന്നു.

Related Articles