Current Date

Search
Close this search box.
Search
Close this search box.

കോവിഡിനു ശേഷമുള്ള ആദ്യ യാത്ര: ഉര്‍ദുഗാന്‍ ഖത്തറില്‍

ദോഹ: കോവിഡ് ലോക്ക്ഡൗണിനു ശേഷമുള്ള ആദ്യ വിദേശയാത്ര ഖത്തറിലേക്ക് തെരഞ്ഞെടുത്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. വ്യാഴാഴ്ച ദോഹയിലെത്തിയ ഉര്‍ദുഗാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച്ച നടത്തി. സാഹോദര്യ-സൗഹൃദ സംഭാഷണമാണ് ഇരു നേതാക്കളും നടത്തിയതെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി തുര്‍ക്കി കമ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഒരു ദിവസം പൂര്‍ണമായും ഖത്തറില്‍ ചിലവഴിക്കുന്ന ഉര്‍ദുഗാന്റെ സംഘത്തോടൊപ്പം ട്രഷറി-ധനമന്ത്രി ബെറാത് അല്‍ ബൈറകും പ്രതിരോധ മന്ത്രി ഹുലുസി അകര്‍,കമ്യൂണിക്കോഷന്‍സ് ഡയറക്ടര്‍,പ്രസിന്റിന്റെ വക്താവ് തുടങ്ങിയവരടക്കം ഉണ്ട്. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം തുര്‍ക്കി ശക്തമായ പിന്തുണയാണ് ഖത്തറിന് നല്‍കിപോരുന്നത്.

Related Articles