Current Date

Search
Close this search box.
Search
Close this search box.

പുതിയ യെമന്‍ ഭരണകൂടത്തെ സ്വാഗതം ചെയ്ത് തുര്‍ക്കി

അങ്കാറ: യെമനില്‍ പുതുതായി അധികാരത്തിലേറിയ സര്‍ക്കാരിനെ സ്വാഗതം ചെയ്ത് തുര്‍ക്കി. ആറുവര്‍ഷത്തിലേറെയായി രാജ്യത്ത് തുടരുന്ന സംഘര്‍ഷത്തിനും മാനുഷിക പ്രതിസന്ധിക്കും പുതിയ ഭരണമാറ്റം സഹായകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു പ്രസ്താവനയില്‍ പറഞ്ഞു.
യെമനിലെ മാനുഷിക സംഘര്‍ഷം അഭൂതപൂര്‍വ്വമായ അളവിലാണ് വളരുന്നത്. കോവിഡ് കൂടി വന്നതോടെ ആഘാതം രൂക്ഷമായി, അതിനാല്‍ തന്നെ അനന്തരഫലമായി, രാജ്യത്തെ സംഘര്‍ഷത്തിന് ശാശ്വതമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തേണ്ടത് അടിയന്തിര ആവശ്യമായി മാറിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

യു.എന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷം പരിഹരിക്കുന്നതിനെ തുര്‍ക്കി പിന്തുണയ്ക്കുകയും സംഭാഷണത്തിലൂടെയും ഭരണഘടനാപരമായ നിയമസാധുതയിലൂടെയും അന്താരാഷ്ട്ര സമാധാനം സ്ഥാപിക്കണമെന്നും യെമന്റെ രാഷ്ട്രീയ ഐക്യത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കുന്നുവെന്നും തുര്‍ക്കി പറഞ്ഞു.

സൗദി ഉടമ്പടിയുടെ ഫലമായാണ് യെമനില്‍ പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലികിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. യെമനിലെ തെക്കന്‍ വിഘടനവാദി പരിവര്‍ത്തന കൗണ്‍സിലുമായി ധാരണയിലെത്തിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

Related Articles